Logo
Sat, Jun 20, 2026 • 10:49 PM
LIVE TV
Watch

No business videos available

No Middle East videos available

വികാരങ്ങളുടെ തീവ്രമായ ആവിഷ്‌കാരം; തിയേറ്ററുകളില്‍ തരംഗമായി ചിദംബരത്തിന്റെ മാസ്റ്റര്‍പീസ് 'ബാലന്‍: ദി ബോയ്'


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2026
1 min read
SHARE:
SAVE: Login to save

വികാരങ്ങളുടെ തീവ്രമായ ആവിഷ്‌കാരം; തിയേറ്ററുകളില്‍ തരംഗമായി  ചിദംബരത്തിന്റെ മാസ്റ്റര്‍പീസ് 'ബാലന്‍: ദി ബോയ്'

'ജാന്‍.ഇ.മാന്‍', 'മഞ്ഞുമ്മല്‍ ബോയ്സ്' എന്നീ വന്‍ വിജയങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ 'ബാലന്‍: ദി ബോയ്' തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ നിറഞ്ഞോടുന്നു. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാള്‍ ഉപരി, സുരക്ഷിതത്വത്തിനായുള്ള അമ്മയുടെയും മകന്റെയും നിരന്തരമായ അന്വേഷണമാണ് ദൃശ്യവല്‍ക്കരിക്കുന്നത്. വലിയ താരമൂല്യത്തെ ആശ്രയിക്കാതെ മൂന്ന് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. എന്നിട്ടും പ്രേക്ഷകനെ തുടക്കം മുതല്‍ ഒടുക്കം വരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.

ചിദംബരത്തിന്റെ ഹാട്രിക് വിജയം തന്നെയാണ് 'ബാലന്‍' എന്ന് ബോക്സ് ഓഫീസ് കളക്ഷനുകള്‍ വ്യക്തമാക്കുന്നു. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച ബുക്കിങ്ങോടെയാണ് ചിത്രം മുന്‍പോട്ട് പോകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്ന ഫര്‍സാനയും ആദിശേഷും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം അതിഥി വേഷത്തില്‍ എത്തുന്ന ടൊവിനോ തോമസും ശ്രദ്ധ നേടുന്നു. ജീന്‍ പോള്‍ ലാല്‍, മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി എന്നിവരും മികച്ച പ്രശംസയാണ് നേടുന്നത്. ജിത്തു മാധവന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ വൈകാരികതയെ കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. മികച്ച ഉള്ളടക്കത്തിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ചിറകു വിരിക്കുന്ന മലയാള സിനിമയെയാണ് 'ബാലന്‍: ദി ബോയ്'ലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്.

എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോടൂത്സ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10