'രാജ്യത്തെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം'; ഇവിഎം മെഷീൻ മാറ്റണം, ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടതെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
November 26, 2024
1 min read
•
Updated: June 02, 2026
കൊല്ലം: മഹാരാഷ്ട്രയിലും ഹരിയാനയിലും യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന വലിയ കള്ളക്കളികളാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുടെ തെളിവുകളാണ് പുറത്തുവരുന്നതെന്നദ്ദേഹം പറഞ്ഞു. വോട്ടിംഗ് മിഷൻ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് മാറ്റണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10