'മൈ പേഴ്സണ്‍'; നടിയും മോഡലുമായ സമ്രീന്‍ കൗറുമായുള്ള പ്രണയം പരസ്യമാക്കി അര്‍ഷ്ദീപ് സിങ്
മാസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടിയും മോഡലുമായ സമ്രീന്‍ കൗറുമായുള്ള പ്രണയം പരസ്യമാക്കി ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങ്. ഐ.പി.എല്‍ 2026 കാലയളവില്‍ പരന്ന പ്രണയ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് 26-കാരനായ ഈ ഫാസ്റ്റ് ബോളര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രണയം വെളിപ്പെടുത്തിയത്.
സമ്രീനെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, 'മൈ പേഴ്‌സണ്‍' എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് അര്‍ഷ്ദീപ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് അര്‍ഷ്ദീപ് ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമായി സ്ഥിരീകരിക്കുന്നത്. 1999 സെപ്റ്റംബര്‍ 7-ന് ജമ്മു കാശ്മീരില്‍ ജനിച്ച സമ്രീന്‍ കൗര്‍ അറിയപ്പെടുന്ന ഒരു നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ്. 2018-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ജമ്മു കാശ്മീരിനെ പ്രതിനിധീകരിച്ച് ഫൈനലിസ്റ്റുകളില്‍ ഒരാളായതോടെയാണ് സമ്രീന്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് നിരവധി മോഡലിംഗ് ക്യാമ്പെയ്‌നുകളില്‍ സജീവമായ താരം, 'നെയില്‍ പോളിഷ്' എന്ന സീ5 വെബ് സീരീസിലും '83', 'സര്‍ദാര്‍ ജി 2' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഐ.പി.എല്‍ 2026 മത്സരങ്ങള്‍ക്കിടയിലാണ് അര്‍ഷ്ദീപും സമ്രീനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. വൈറലായ ചിത്രങ്ങളിലെ ടാറ്റൂകള്‍, ധരിച്ചിരുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സമ്രീന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഒത്തുനോക്കി ആരാധകരാണ് പ്രണയം കണ്ടെത്തിയത്. പഞ്ചാബ് കിങ്‌സിന്റെ നിരവധി മത്സരങ്ങളില്‍ സമ്രീന്‍ കാണിയായെത്തിയതോടെ ഗോസിപ്പുകളുടെ ആക്കം കൂടി. സ്റ്റേഡിയത്തിന് പുറത്തുവെച്ച് പാപ്പരാസികളുടെ ക്യാമറകളില്‍ ഇരുവരും ഒന്നിച്ച് പതിയാന്‍ തുടങ്ങിയതോടെ ഇരുവരും സുഹൃത്തുക്കള്‍ മാത്രമല്ലെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.