Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിരന്തരം മർദ്ദനം ; പൊലീസില്‍ പരാതി നൽകിയതില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

നിരന്തരം മർദ്ദനം ; പൊലീസില്‍ പരാതി നൽകിയതില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
മലപ്പുറം : മർദ്ദിച്ചെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചുവരുത്തിയതിൻ്റെ പേരിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് സലീം മദ്യപിച്ചത്തി ഭാര്യയെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നു.  ഈ വിവരം പൊലീസിനെ അറിയിച്ചതിനാണ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സലീം വീട്ടിൽ മദ്യപിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഭാര്യ സീനത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  സലീമിനെ തെരഞ്ഞെങ്കിലും കണ്ടെത്താനാകാതെ മടങ്ങി. പിന്നാലെ സ്ഥലത്ത് എത്തിയ സലീം ഭാര്യയെ കൈ കോടാലി കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സീനത്തിനെ ഗുരുതര പരിക്കുകളോടെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in