Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല ; അനുകൂല നിലപാടിൽ നിന്ന് മന്ത്രി പിന്മാറണം : രമേശ് ചെന്നിത്തല

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല ; അനുകൂല നിലപാടിൽ നിന്ന് മന്ത്രി പിന്മാറണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല. പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിലപാടിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി വനം നശിപ്പിക്കും. പദ്ധതി വനാവകാശ നിയമത്തിനും എതിരാണ്. തങ്ങളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വാഴച്ചാൽ ആദിവാസി ഊര് മൂപ്പത്തി ഗീത നൽകിയ കേസ് ഹൈക്കോടതി പരിഗണിക്കുകയാണ്. എന്നിട്ടും പദ്ധതിയെ അനുകൂലിക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'എതിർപ്പുകളെ അവഗണിച്ചു സർക്കാർ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ ആശങ്കയും സങ്കടവും ഊര് മൂപ്പത്തി ഗീത എന്നെ ഫോണിൽ വിളിച്ചു അറിയിച്ചു. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്നു പ്രതിഷേധിക്കാൻ പോലും അവസരമില്ലാതിരിക്കെ സർക്കാർ സമീപനം വേദനിപ്പിക്കുന്നതായി ഗീത പറഞ്ഞു. അതിരപ്പിള്ളി  ജലവൈദ്യുതി പദ്ധതിയുമായി ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ സർക്കാരിനെ യു.ഡി.എഫ്.അനുവദിക്കില്ല'-രമേശ് ചെന്നിത്തല കുറിച്ചു.   https://www.facebook.com/rameshchennithala/photos/a.829504060441435/4235512343173906/

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in