Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹർജികള്‍ തള്ളി; 22ന് നേരിട്ട് ഹാജരാകണം

നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹർജികള്‍ തള്ളി; 22ന് നേരിട്ട് ഹാജരാകണം
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളുടെയും വിടുതൽ ഹർജികൾ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി. നവംബർ 22 ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ കെടി ജലീൽ എംഎൽഎ, ഇപി ജയരാജൻ, സികെ സദാശിവൻ, കെ കുഞ്ഞഹമ്മദ്, കെ അജിത് എന്നീ ആറ് പ്രതികളുടെ വിടുതൽ ഹർജികളാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഹർജിയെ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി യുടെ നടപടി. നവംബർ 22 ന് ആറ് പ്രതികളും നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. അന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. 22ന് പ്രതികള്‍ നേരിട്ട ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാൽ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇടതുനേതാക്കാള്‍ പ്രതികരിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധ പരിപാടികളാണ് നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി കലാശിച്ചത്. മന്ത്രിയായി തുടരാൻ വി ശിവൻകുട്ടിക്ക് യോഗ്യതയില്ല എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുമ്പോൾ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ കടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Save your stories

Sign in