Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാറ്റം: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം നീല ജേഴ്സിയില്‍ തന്നെ

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാറ്റം: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം നീല ജേഴ്സിയില്‍ തന്നെ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്സിയില്‍ തന്നെ മൈതാനത്തിറങ്ങും. ലോകകപ്പില്‍ ഉപയോഗിച്ച കാവി നിറത്തിലുള്ള ജേഴ്സിക്ക് പകരം നീല നിറത്തെ തന്നെ പ്രൈമറി ഓപ്ഷനായി തിരഞ്ഞെടുത്തതായി ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിര്‍ക്കി വ്യക്തമാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നല്‍കിയ മുന്‍ഗണനാ പട്ടികയില്‍ ആദ്യ ഓപ്ഷനായി നീലയും, സെക്കന്‍ഡറി ഓപ്ഷനായി കാവിയുമാണ് നല്‍കിയിട്ടുള്ളത്. ലോകകപ്പില്‍ കാവി ജേഴ്സി ധരിച്ചത് താത്കാലിക പരീക്ഷണം മാത്രമായിരുന്നുവെന്നും അന്നേ കാര്യം വ്യക്തമാക്കിയതാണെന്നും ദിലിപ് ടിര്‍ക്കി പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന നീല സിന്തറ്റിക് പിച്ചുകളുടെയും താരങ്ങളുടെ നീല ജേഴ്സിയുടെയും നിറങ്ങള്‍ തമ്മില്‍ കലര്‍ന്നുപോകുന്നത് കളിയിലെ വ്യക്തതയെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് നേരത്തെ ജേഴ്സിയുടെ നിറം മാറ്റിയതെന്നായിരുന്നു വിശദീകരണം. പരിശീലകരുടെയും കളിക്കാരുടെയും നിര്‍ദേശപ്രകാരം മഞ്ഞ, കാവി നിറങ്ങളാണ് പകരമായി പരിഗണിച്ചിരുന്നത്. ഒടുവില്‍ ദേശീയ പതാകയിലെ പ്രമുഖ നിറമെന്ന നിലയിലും ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമെന്ന നിലയിലുമാണ് അന്ന് കാവി തിരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ ഈ മാറ്റം കായികലോകത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ ഹോക്കിയുടെ പരമ്പരാഗത അടയാളമായ നീല നിറം മാറ്റുന്നതിനെതിരെ മുന്‍ താരങ്ങളും കായികപ്രേമികളും രംഗത്തെത്തി. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ നീല ടര്‍ഫില്‍ നീല ജേഴ്സി ധരിച്ച് കളിച്ച കാര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം എതിര്‍പ്പുകളും പൊതുവികാരവും കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസില്‍ തനത് വ്യക്തിത്വത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ ഹോക്കി ഇന്ത്യ അന്തിമ തീരുമാനമെടുത്തത്.

Related articles

See all
Popular News

അര്‍ബുദത്തെ തോല്‍പ്പിച്ച് മടങ്ങിവരവ്; അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്...

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Popular News

അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം

Save your stories

Sign in