Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രാവിലെ പുൽവാമ ജില്ലയിൽ സൈന്യം ഒരു ജെയ്‌ഷ് ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അരിപാൾ ഗ്രാമത്തിലെ ത്രാളിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പുൽവാമയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ ജമ്മു-കശ്മീർ സോപൂരിലെ വീട്ടിൽ നിന്നും ഭീകരർ യുവാവിനെ തട്ടിക്കൊണ്ടുപോയിരുന്നു. മുഷ്താഖ് അഹമ്മദ് മിർ എന്നയാളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ജമ്മു-കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജമ്മു-കശ്മീരിലെ ഷോപിയാനിൽ നിന്ന് തീവ്രവാദികൾ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോടി കൊലപ്പെടുത്തിയിത്. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയിൽ നിന്ന് രാജിവെക്കാൻ തീവ്രവാദികൾ മുന്നറിയിപ്പ് നൽകിയതായും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in