കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സിജെഎം കോടതിയാണ് വിധി പറയുന്നത്. അര്ജുന് ആയങ്കി കേസില്‍ മുഖ്യപ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നുമാണ് കസ്റ്റംസിന്റെ വാദം.
അര്ജുന് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റിമാന്‍ഡില്‍ കഴിയേണ്ട സ്ഥിതി ഇല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് അര്‍ജുന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. കേസില്‍ നേരത്തെ കോടതി വിശദമായ വാദം കേട്ടിരുന്നു.