ന്യൂയോര്‍ക്ക് / ലണ്ടന്‍: 160 വര്‍ഷത്തിലേറെയായി ഉത്തരം കിട്ടാതെ കിടക്കുന്ന 'റെയ്മാന്‍ ഹൈപ്പോതെസിസ്' തെളിയിക്കാന്‍ സാധിച്ചതായി എ.ഐ കമ്പനിയായ ആന്ത്രോപിക്കിലെ ഗവേഷകന്‍ ലെവന്റ് അല്‍പോഗെ അവകാശപ്പെട്ടു. 'ക്ലോഡ്' ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെയാണ് തെളിവ് കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 1859-ല്‍ ബെര്‍ണ്‍ഹാഡ് റെയ്മാന്‍ മുന്നോട്ടുവെച്ച ഈ സിദ്ധാന്തം അഭാജ്യ സംഖ്യകളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. 10 ലക്ഷം ഡോളര്‍ സമ്മാനമുള്ള ഏഴ് മില്ലേനിയം പ്രൈസ് പ്രശ്‌നങ്ങളില്‍ ഒന്നാണിത്.
എന്നാല്‍, ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കുകയോ പുറത്തുള്ള വിദഗ്ധര്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഗണിതവാദങ്ങള്‍ കമ്പ്യൂട്ടര്‍ വഴി പരിശോധിക്കാനായി 'ലീന്‍' (Lean) എന്ന പ്രോഗ്രാമിംഗ് ഭാഷയിലാണ് ക്ലോഡിന്റെ സഹായത്തോടെ തെളിവ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ആ പതിപ്പ് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
ആന്ത്രോപിക്കിന്റെ ഓഹരി വിപണിയിലെ റെക്കോര്‍ഡ് അരങ്ങേറ്റത്തിന് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം വന്നത്. ഇതൊരു വലിയ ചരിത്രനേട്ടമാകാമെന്ന് വിദഗ്ധര്‍ പ്രതികരിച്ചെങ്കിലും, പിയര്‍-റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിച്ച് രണ്ട് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയാക്കിയാലേ സമ്മാനത്തിന് അര്‍ഹത ലഭിക്കൂ.
റെയ്മാന്‍ ഹൈപ്പോതെസിസിന് തെളിവ് കണ്ടെത്തി: അവകാശവാദവുമായി ആന്ത്രോപിക് ഗവേഷകൻ