Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുന്നിക്കോട്ടിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമെന്ന് സംശയം.

കുന്നിക്കോട്ടിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമെന്ന് സംശയം.
 

കൊല്ലം കുന്നിക്കോട്ടിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. മരണകാരണം സൂര്യാഘാതമാണെന്ന് പ്രാഥമിക നിഗമനം.ഏകദേശം രാവിലെ 11.30-ഓടെയാണ് സമീപത്ത് കൃഷിപ്പണിക്ക് എത്തിയവർ ബേബിയെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ബേബി ഫിലിപ്പ്, രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.നിലവിൽ പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതമേറ്റതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Related articles

See all
Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Popular News

ഓണക്കാലത്തെ യാത്രാദുരിതം: റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെ.സി. വേണുഗോപാൽ എം.പി

Save your stories

Sign in