Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം ; അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം : ഹൈക്കോടതി

അയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം ; അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം : ഹൈക്കോടതി
രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അയിഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്ച ആണ് ഇടക്കാല ഉത്തരവിന്‍റെ കാലാവധി.  ഈ ദിവസം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്കോടതി ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് അയിഷ ഹർജിയിൽ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in