Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഭാര്യമാരെ കടന്ന് പിടിച്ചത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു ; തിരുവനന്തപുരത്ത് അക്രമികളുടെ വിളയാട്ടം

ഭാര്യമാരെ കടന്ന് പിടിച്ചത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു ; തിരുവനന്തപുരത്ത് അക്രമികളുടെ വിളയാട്ടം
തിരുവനന്തപുരം: ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഹരിയാണ സ്വദേശിയുമായ രവി യാദവ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം നഗരത്തിൽ പേട്ടയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരേ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽവെച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേൽപ്പിച്ചു. രവി യാദവിന്റെ കൈയ്ക്കും വിരലുകൾക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്ഥാന നഗരത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത് അതീവഗൗരവേറിയ സംഭവമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.  

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in