തിരുവനന്തപുരം: ആലപ്പുഴയ രക്ഷാപ്രവര്‍ത്തന അട്ടിമറിക്കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഡി.ജി.പി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കാനും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കാനും എ.ഡി.ജി.പി അനാവശ്യ ഇടപെടല്‍ നടത്തിയെന്നും കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരുന്നു. സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അജിത് കുമാറിന്റെ വാദം തള്ളിയാണ് അന്വേഷണത്തിലേക്ക് കടന്നത്. കൂടുതല്‍ വിശദീകരണം നല്‍കാന്‍ അധിക സമയം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും സംസ്ഥാന പോലീസ് മേധാവി നേരത്തെ നിരസിച്ചിരുന്നു.
ഡി.ജി.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയും വിശദമായി പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കര്‍ശന നടപടിക്ക് ഉത്തരവിട്ടത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം.ആര്‍. അജിത് കുമാര്‍, തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
'രക്ഷാപ്രവര്‍ത്തന' അട്ടിമറി കേസ്: എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് ചുമതല
ആലപ്പുഴ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി യോഗേഷ് ഗുപ്തയെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി.