Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മതപരമായ ചടങ്ങുകൾ വേണ്ട, അസ്ഥി പുഴയിലൊഴുക്കരുത്'; ജീവിച്ചിരിക്കെ സലിംകുമാർ നൽകിയ നിർദ്ദേശങ്ങളോടെ സംസ്കാരം ഇന്ന്

അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് സംസ്‌കാരം....

'മതപരമായ ചടങ്ങുകൾ വേണ്ട, അസ്ഥി പുഴയിലൊഴുക്കരുത്'; ജീവിച്ചിരിക്കെ സലിംകുമാർ നൽകിയ നിർദ്ദേശങ്ങളോടെ സംസ്കാരം ഇന്ന്



അന്തരിച്ച മലയാളത്തിന്റെ  പ്രിയനടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് സംസ്‌കാരം.ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43-നായിരുന്നു അന്ത്യം. 56 വയസായിരുന്നു.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെയോടെ പറവൂർ ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയ കലാകാരന് അന്തിമോപചാരം അർപ്പിക്കാൻ രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം അദ്ദേഹത്തിന്റെ പറവൂരിലെ 'ലാഫിംഗ് വില്ല' എന്ന വസതിയിലേക്ക് കൊണ്ടുപോകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

അതേസമയം സംസ്‌കാരവുമായി ബന്ധപ്പെട്ട് യാതൊരുവിധ മതപരമായ ചടങ്ങുകളും നടത്തരുതെന്ന് അദ്ദേഹം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.മരണശേഷം തന്റെ അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വ്യക്തമാക്കിയിരുന്നു.

ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് സലിം കുമാറിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും കടുത്തതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത കരൾ രോഗബാധയെത്തുടർന്ന് അദ്ദേഹം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ ചില വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് തന്റെ ആരോഗ്യനില കൂടുതൽ വഷളാക്കിയതും താരം മുൻപ് പരസ്യമായി പങ്കുവെച്ചിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Save your stories

Sign in