Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പിടിമുറുക്കി കൊവിഡ് : രാജ്യത്ത് ഒരു ദിവസത്തിനിടെ 63,489 പുതിയ കേസുകള്‍ ; 944 മരണം

പിടിമുറുക്കി കൊവിഡ് : രാജ്യത്ത് ഒരു ദിവസത്തിനിടെ 63,489 പുതിയ കേസുകള്‍ ; 944 മരണം
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതർ 26 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 63,000 ത്തിന് മുകളിൽ കൊവിഡ് കേസുകളും 944 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണം 50,000 ത്തിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,489 പുതിയ കൊവിഡ് കേസുകളും 944 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ആകെ മരണം 49,980 ആയി ഉയർന്നു. നിലവിൽ 6,77,444 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 18,62,258 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ 5,84,754 കേസുകളും തമിഴ്നാട്ടിൽ 3,32,105 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ ഇതുവരെ 2,81,817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 2,19,926 കേസുകളും ഡൽഹിയില്‍ 1,51,928 കേസുകളും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 1,50,061 പേർക്കും ബംഗാളിൽ 1,13,432 പേർക്കുമാണ് രോഗം. ആന്ധ്രയില്‍ 8736 പേരും തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗ മുക്തി നിരക്ക് എഴുപത് ശതമാനത്തിന് മുകളിലാണ്. 7,46,608 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in