Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവകേരള നിർമിതിക്കായി കെ.പി.എം.ജി; സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം

നവകേരള നിർമിതിക്കായി കെ.പി.എം.ജി; സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം
നവകേരള നിർമ്മിതിക്കായി കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു. കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് വി.എം സുധീരൻ പറഞ്ഞു. ചുമതല ഏൽപ്പിച്ചതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്ന് കെ.വി തോമസ് എം.പി ആവശ്യപ്പെട്ടു കെ.പി.എം.ജിയെ ചുമതല ഏൽപിക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് വേണം തീരുമാനം എടുക്കാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പിഎം.ജി നടത്തിയിട്ടുള്ള ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള നിർമ്മിതിക്കായി സർക്കാർ നിശ്ചയിച്ച കൺസൾട്ടൻസിയുടെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ച കെ.പി.എം.ജി എന്ന സ്ഥാപനം ഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കെ.പി.എം.ജി.യുടെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് വി.എം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. കെ.പി.എം.ജിയെ ചുമതല ഏൽപ്പിച്ചതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്ന് കെ.വി തോമസ് എം.പി ആവശ്യപ്പെട്ടു. ആഗോള ടെണ്ടർ വിളിക്കാതെ തീരുമാനമെടുത്തത് ദുരുദ്ദേശപരമാണെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in