Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ബീഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 36 കുട്ടികളെന്ന് റിപ്പോര്‍ട്ട്

ബീഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 36 കുട്ടികളെന്ന് റിപ്പോര്‍ട്ട്
ബീഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു. 36 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുസാഫിർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 കുട്ടികൾ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 133 കുട്ടികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ വർഷവും മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറിൽ പത്ത് കുട്ടികൾ മരിച്ചിരുന്നു. കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ ആരോഗ്യസംഘത്തെ ബീഹാറിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in