കോഴിക്കോട് : നിപ സമ്പർക്ക പട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇതുവരെ 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി. ഇവർക്ക് മൂന്നു ദിവസത്തിനുള്ളിൽ വീട്ടിലേക്കു മാറാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 12 പേർക്ക് രോഗലക്ഷണമുണ്ട്. എന്നാൽ അവരുടെ ആരോഗ്യനില തൃപ്തകരമാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ച കൊവിഡ് വാക്സിനേഷന്‍ നാളെ പുനരാരംഭിക്കും. നിപ കണ്ടെയ്‌ൻമെന്റ് സോണിൽ വാക്സിനേഷൻ ഉണ്ടാകില്ല.