Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് 10,402 പേര്‍ക്ക് കൂടി കൊവിഡ്, 66 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41

സംസ്ഥാനത്ത് 10,402 പേര്‍ക്ക് കൂടി കൊവിഡ്, 66 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41
  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1482, കോഴിക്കോട് 1326, പാലക്കാട് 776, എറണാകുളം 1075, തൃശൂര്‍ 998, കണ്ണൂര്‍ 717, കൊല്ലം 763, ആലപ്പുഴ 637, തിരുവനന്തപുരം 441, കോട്ടയം 370, പത്തനംതിട്ട 326, ഇടുക്കി 272, വയനാട് 256, കാസര്‍ഗോഡ് 235 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 9, വയനാട്, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം, കോഴിക്കോട് 2 വീതം, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in