Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.ബി.ഐ എന്ന് കേട്ടാല്‍ പിണറായി വിജയന് മുട്ടിടിക്കുമെന്ന് രമേശ് ചെന്നിത്തല

സി.ബി.ഐ എന്ന് കേട്ടാല്‍ പിണറായി വിജയന് മുട്ടിടിക്കുമെന്ന് രമേശ് ചെന്നിത്തല
ജസ്‌നയുടെ തിരോധാനം സി. ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. സി.ബി.ഐ എന്ന് കേട്ടാൽ പിണറായി വിജയന് മുട്ടിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ പോലീസിനെ രാഷട്രീയവൽക്കരിച്ചപ്പോൾ ഉന്നത പോലീസ് ഉദ്യാഗസ്ഥർ സേനയെ സ്വകാര്യവൽക്കരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ അഭിപ്രായപ്പെട്ടു. ജസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും കേസ് എത്രയും വേഗം സി.ബി.ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മൂന്ന് മാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ കഴിയാത്തത് പോലീസിന് അപമാനകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ഈ സർക്കാരിന്റെ പോലീസ് നയമാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി ലഭിക്കാൻ എല്ലാവരുടെയും പിൻതുണ വേണമെന്ന് ജസ്‌നയുടെ സഹോദരി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in