Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'അമ്മ'യ്ക്കെതിരെ വ്യാപക പ്രതിഷേധം

'അമ്മ'യ്ക്കെതിരെ വ്യാപക പ്രതിഷേധം
താരസംഘടനയായ അമ്മക്കെതിരെ ഇന്നും കൂട്ടവിമർശനം. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് പെട്ടെന്നുള്ള തീരുമാനമല്ലെന്ന് പി.ടി തോമസ് എം.എൽ.എ. തീരുമാനം തിടുക്കത്തിലായി പോയെന്ന് സംവിധായകനും നടനുമായ ലാൽ അഭിപ്രായപ്പെട്ടു. അതേസമയം പരസ്യവിമർശനത്തിൽ ആഷിഖ് അബുവിന് എതിരെ നടപടി വേണ്ടെന്ന് ഫെഫ്ക യോഗം തീരുമാനിച്ചു. ദിലീപിനെ തിരിച്ചെടുക്കാൻ വലിയ രീതിയിലുള്ള ആലോചനകൾ നടന്നിട്ടുണ്ടെന്ന് പി.ടി തോമസ് എംഎൽഎ പറഞ്ഞു. ഇരയ്ക്ക് ഒപ്പമാണെന്ന സി.പി.എം നിലപാട് കാപട്യമാണ്. ഇടതുമുന്നണിയുടെ എം.പിയായ ഇന്നസെന്റും എം.എൽ.എമാരായ മുകേഷും ഗണേഷ് കുമാറും എടുത്ത നിലപാടുകൾ സി.പി.എം പിന്തുണയോടെയാണെന്നും പി.ടി തോമസ് കൊച്ചിയിൽ ആരോപിച്ചു. ദിലീപിനെ പുറത്താക്കാനും തിരിച്ചെടുക്കാനുമുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് സംവിധായകനും നടനുമായ ലാൽ പ്രതികരിച്ചു. നടിമാരുടെ രാജി വ്യക്തിപരമായ കാര്യമാണെന്നും ലാൽ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അമ്മയുടെ ഔദ്യോഗിക ഭാരവാഹികളാണ് പ്രതികരിക്കേണ്ടതെന്ന് പറഞ്ഞ് നടൻ ജയസൂര്യ ഒഴിഞ്ഞുമാറി. അതേസമയം കൊച്ചിയിൽ ചേർന്ന ഫെഫ്കയിലെ സംവിധായകരുടെ യോഗം സംഘടന നടിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. സംഘടനാ രീതിക്ക് ചേരാത്ത രീതിയിൽ വിമർശനം ഉന്നയിച്ചതിന് സംവിധായകൻ ആഷിഖ് അബുവിനോട് വിശദീകരണം ചോദിച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. എന്നാൽ ആഷിഖ് അബുവിന് എതിരെ നടപടി എടുക്കുന്നില്ലെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in