Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഭിമന്യു കൊലപാതകം; ഇന്‍റര്‍പോളിന്‍റെ സഹായം തേടാനൊരുങ്ങി പോലീസ്

അഭിമന്യു കൊലപാതകം; ഇന്‍റര്‍പോളിന്‍റെ സഹായം തേടാനൊരുങ്ങി പോലീസ്
മഹാരാജാസ് കോളജ് വിദ്യാർഥി എം അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താൻ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. കൊലയാളി ഉൾപ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേർ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെ തുടർന്നാണിത്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകിയത്. ഇതിനിടയിലാണ് കൊലയാളി സംഘത്തിലെ മൂന്നുപേർ വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു. അത് പോലീസിന്റെ ജാഗ്രതക്കുറവാണെന്ന് ആക്ഷേപമുണ്ട്. കൊച്ചിയിൽനിന്ന് റോഡ് മാർഗം ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശത്തേക്കു കടന്നതായാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് വ്യാജ പാസ്‌പോർട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു. കൊലയാളി സംഘത്തിന് നേതൃത്വം നൽകിയത് നെട്ടൂർ സ്വദേശികളായ ആറ് പേരാണെന്ന മൊഴികളും പൊലീസിന്  ലഭിച്ചു. കൊലപാതകത്തിന് പിന്നിൽ ദീർഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിക്കുന്നത്. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ട് വിദേശത്തേക്കു പോവാൻ സാങ്കേതിക തടസമുള്ളതിനാൽ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാനും ആലോചനയുണ്ട്. അന്വേഷണത്തിൽ പലരും പിടിയിലായെങ്കലും കൊലപാതകിയും കേസുമായി നേരിട്ട് ബന്ധമുളളവരും ഇപ്പോഴും ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ ജാഗ്രതക്കുറവുണ്ടായതാണ് പ്രതികളെ പിടികൂടാൻ കഴിയാത്തത്തെന്നാണ് ആക്ഷേപം. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇരുനൂറിലധികം പേരുടെ വിവരശേഖരം പൊലീസ് തയാറാക്കിക്കഴിഞ്ഞു. https://www.youtube.com/watch?v=la31nmEOWtQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in