‘ഗോഡ്സെ ദേശഭക്തന്‍’ : വിവാദ പ്രസ്താവനയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍

Jaihind Webdesk
Thursday, May 16, 2019

pragya singh thakur

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്‌സെ ദേശഭക്തനെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടൻ കമൽഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്‍റെ പ്രതികരണം.

ഗോഡ്സെയെ  ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തക്കതായ മറുപടി തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്നും പ്രഗ്യാസിംഗ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി നാഥുറാം ഗോഡ്സെ ആണെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷധവുമായി സംധഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

‘ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ‘ – ഇതായിരുന്നു കമല്‍ പറഞ്ഞത്. അരവാക്കുറിച്ചി നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമലിന്‍റെ പരാമര്‍ശം.