‘അവര്‍ ദൈവസ്നേഹികളല്ല, ഗോഡ്സെ സ്നേഹികള്‍’ : ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, May 17, 2019

rahul-gandhi-kochi

മഹാത്മാഗാന്ധിയെ കൊലചെയ്ത ഗോഡ്‍സെയെ പ്രകീർത്തിച്ച ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ ദൈവസ്നേഹികളല്ല (ഗോഡ്-കെ ലവേഴ്സ്) ഗോഡ്സെ സ്നേഹികളാണെന്ന് (ഗോഡ്-സെ ലവേഴ്സ്) വ്യക്തമായതായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറാണ് ഗാന്ധി ഘാതകനായ ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചത്. വിവാദപ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയതോടെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പിക്കെതിരെ ഉയരുന്നത്. വിഷയം വന്‍ വിവാദമായതോടെ തണുപ്പിക്കാന്‍ മോദിയും അമിത്ഷായുമൊക്കെ ഇടപെട്ടെങ്കിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഈ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും ദൈവത്തെയല്ല, ഗോഡ്സെയെയാണ് സ്നേഹിക്കുന്നതെന്ന പരിഹാസവുമായി രാഹുല്‍ ഗാന്ധി എത്തിയത്.:

teevandi enkile ennodu para