എം പി ആയത് കക്കൂസും ഓടയും വ്യത്തിയാക്കാനല്ലെന്ന് പ്രഗ്യ സിംങ്

Jaihind News Bureau
Monday, July 22, 2019

താൻ എം പി ആയത് കക്കുസും ഓടകളും വ്യത്തി ആക്കാനല്ലെന്ന് ബോപ്പാലിൽ നിന്നുള്ള എം.പി പ്രഗ്യ സിംങ് ഠാക്കൂർ. സ്വച്ച് ഭാരതിന്റെ പേരിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വലിയ ക്യാമ്പെയിനുകൾ നടത്തുമ്പോഴാണ് സ്വന്തം സർക്കാറിലെ എം പി തന്നെ ഇതിനെതിരെ രംഗത്ത് വന്നത്. സെഹോറിൽ കുറച്ച് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രഗ്യാ സിങ് ഠാക്കൂർ ഈ പ്രസ്ഥാവന നടത്തിയത്.