തിരുവനന്തപുരം : യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉപവസിക്കുന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നു.
https://www.facebook.com/JaihindNewsChannel/videos/731397464367334