സോണിയാഗാന്ധിയുടെ അധ്യക്ഷ പദവി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന തീരുമാനം – എം.എം. ഹസ്സന്‍

Jaihind Webdesk
Sunday, August 11, 2019

ഇടക്കാല കോൺഗ്രസ് പ്രസിഡന്റായി വർക്കിങ് കമ്മിറ്റി തിരഞ്ഞെടുത്ത ശ്രീമതി സോണിയാഗാന്ധിയെ മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ഹാർദ്ദവമായി അഭിനന്ദിച്ച് സന്ദേശം അയച്ചു. ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും നൽകുന്ന തീരുമാനമാണിത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിനും പ്രതീക്ഷക്കും വക നൽകുന്ന തീരുമാനമാണിതെന്നും ഹസ്സൻ കൂട്ടി ചേർത്തു.

ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ ശക്തമാക്കുന്നതിനും വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള സംഘടനാ വൈഭവവും പ്രവർത്തന പാരമ്പര്യവും കർമ്മ ധീരതയും ഉള്ള നേതാവാണ് സോണിയാ ഗാന്ധി എന്ന് ഹസൻ പറഞ്ഞു. ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള സോണിയാജിക്ക് അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്ന കോൺഗ്രസ് പാർട്ടിക്ക് വീണ്ടും ശക്തമായ നേതൃത്വം നൽകാനും കഴിയട്ടെ എന്നും ഹസൻ ആശംസിച്ചു.

കോൺഗ്രസിനെ ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും ജനഹൃദയങ്ങളിൽ വേരോട്ടമുള്ള പാർട്ടിയെ മാറ്റാനാണ് സോണിയ ഗാന്ധിയുടെ നേതൃത്വം പ്രധാനപരിഗണന നൽകേണ്ടത് എന്ന് ഹസൻ സന്ദേശത്തിൽ അറിയിച്ചു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് പിന്നിൽ ശക്തമായി അണിനിരക്കുമെന്നും ഹസൻ വ്യക്തമാക്കി