‘പഴകി ദ്രവിച്ച ആരോപണം വീണ്ടും ഉയർത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം’ : എം.എം ഹസന്‍

Jaihind News Bureau
Sunday, January 24, 2021

 

കണ്ണൂർ : സോളാർ കേസുകള്‍ സി.ബി.ഐക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ നീക്കത്തെ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കും. പഴകി ദ്രവിച്ച ആരോപണമാണിതെന്നും എം.എം ഹസൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടും ഒരാള്‍ക്കെതിരെ പോലും  ഒന്നും തെളിയിക്കാന്‍ ഇവർക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും പഴകിദ്രവിച്ച ആരോപണത്തെ പൊടിതട്ടിയെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയതാത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.