കേരളം ഭരിക്കുന്നത് അർദ്ധ ഫാസിസ്റ്റ് സർക്കാരെന്ന് എംഎം ഹസന്‍

Jaihind News Bureau
Saturday, March 7, 2020

സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവഗുരതരമായ പോലീസിലെ ക്രമക്കേടും അതില്‍ മുഖ്യമന്ത്രിയുടേയും ഡി.ജി.പി യുടേയും പങ്ക് സി.ബി.ഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് വെട്ടുകാട് ആൻഡ് ബീച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയതുറ പോലിസ് സ്റ്റേഷനിലേക്ക്  നടത്തിയ മാർച്ച് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷൻ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. അഴിമതിക്കാരനായ ഡിജിപിയെ സംരക്ഷിക്കുന്ന നിലപാട് വ്യക്തമാക്കുന്നത് അഴിമതിയുടെ  ഗുണഭോക്താവ് ഡി ജി പി മാത്രമല്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ലോക്നാഥ് ബെഹ്റയെ വഴിവിട്ട് ന്യായീകരിക്കുന്നതിന്‍റെ കാരണം എന്താണെന്നും എം എം ഹസൻ ചോദിച്ചു. അർദ്ധ ഫാസിസ്റ്റ് സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് അഴിമതി ന്യായീരിക്കുന്നതിലൂടെ മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കതിരേ പ്രതികരിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വി.എസ് ശിവകുമാർ എംഎൽഎ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.