കൊവിഡ് 19 : സമൂഹവ്യാപനം ആശങ്ക അകറ്റണം: എം.എം.ഹസ്സന്‍

Jaihind News Bureau
Wednesday, April 1, 2020

MM-Hassan-PP

കൊവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന് വൈറസ് ബാധ എവിടെ നിന്നുണ്ടായിയെന്ന് കണ്ടുവിടിച്ച് വെളിപ്പെടുത്താന്‍ അരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍. കൊവിഡ് ബാധയിൽ മരിച്ച അബ്ദുൽ അസിസിന് എങ്ങനെ രോഗം പിടിപ്പെട്ടു എന്നതിനെ കുറിച്ച് ആരോഗ്യ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി അന്വേഷണം നടത്തി ജനങ്ങളുടെ ഭയാശങ്കകൾ അകറ്റണമെന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് എം എം ഹസ്സൻ അവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പോത്തൻകോട് മേഖലയിലെ ജനങ്ങളിൽ വല്ലാത്ത ആശങ്ക നില നിൽക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിത താവളങ്ങളിലേക്ക് എത്തിക്കുന്നതിന് അടിയന്തിരമായി മുഖ്യമന്ത്രി ഇടപെട്ടു സംവിധാനമൊരുക്കണമെന്നു എം എം ഹസ്സൻ അവശ്യപ്പെട്ടു

സമൂഹവ്യാപനം ഉണ്ടായില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പനിയും ജലദോഷവുമായി ആദ്യം പ്രഥാമിക ആരോഗ്യകേന്ദ്രത്തിലെത്തിയ അബ്ദുള്‍ അസീസിന് രോഗം ഇല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. പനിമൂര്‍ച്ഛിച്ചതിനെ തുര്‍ന്ന് 23ന് അദ്ദേഹം സ്വകാര്യആശുപത്രിയിലും അവിടെന്ന് മെഡിക്കല്‍ കോളേജിലും ചികിത്സതേടി. 26ന് പരിശോധന ഫലം വന്നോള്‍ നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീായിരുന്നു, പിന്നേടാണ് അബ്ദുള്‍ അസീസിന്‍റെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നതും മരിക്കുന്നതും. ഈ സാഹചര്യത്തില്‍ രോഗം പടര്‍ന്നത് എവിടെന്ന് കണ്ടെത്തേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്കയെത്രയും പെട്ടെന്ന് ദൂരീകരിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ്‌ നാടുകളില്‍ ലേബര്‍ ക്യാമ്പുകളില്‍ കൂട്ടമായി താമസിക്കുന്ന മലയാളികള്‍ രോഗവ്യാപനത്തിന്‍റെ ഭയത്തിലാണ്. ചില പ്രവാസിസംഘടനകള്‍ വാടകയ്ക്ക് മുറികളെടുത്ത് രണ്ടുപേരെ വീതം താമസിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് അവരുടെ തലത്തില്‍ പ്രായോഗികമല്ല. അതിനാല്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ എംബസിയുടെ സഹായത്തോടെ മലയാളികളായ പ്രവാസികള്‍ക്ക് കരുതല്‍ സഹായം ഒരുക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

 

https://www.facebook.com/mmhassan.inc/videos/225610475307444/