കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാർച്ച്

Jaihind News Bureau
Saturday, March 7, 2020

മേയർ സുമാ ബാലകൃഷ്ണനെ അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക, മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ സി എ ജി കണ്ടെത്തിയ അഴിമതിയിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന ധർണ ഡിസിസി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

https://www.facebook.com/satheeshan.pacheni/videos/227324295060098/