മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്ത്

Jaihind Webdesk
Wednesday, September 12, 2018

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ പ്രതിപക്ഷ നേതാവ് അടക്കമുള്ള യു ഡി എഫ് നേതാക്കൾക്കെതിരെ നിരന്തരം ഫേസ് ബുക്ക് പേജിലൂടെ ആക്ഷേപകരമായ പ്രസ്താവനകളും, വിമർശനങ്ങളും നടത്തുന്നതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി കത്ത് നൽകി. സർവീസ് ചട്ടം പാലിച്ച് പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥനായ എം വി ജയരാജനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.