കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തിര യോഗം ഇന്ന്

Jaihind Webdesk
Sunday, October 21, 2018

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയുടെ അടിയന്തിര യോഗം ഇന്ന് ചേരും. ശബരിമല വിഷയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്യും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം.

ശബരിമല വിഷയത്തിൽ സർക്കാരും സിപിഎമ്മും ഒരു പോലെ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തിര രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർത്തിരിക്കുന്നത്. ശബരിമലയിലെ പോലീസ് നടപടി വിശ്വാസികളുടെ വികാരത്തെ വ്രണപെടുത്തിയതായി കെപിസിസി വിലയിരുത്തുന്നു.ഈ സാഹചര്യത്തിൽ വിഷയത്തിൽ സ്വീകരിക്കണ്ടേ തുടർ നിലപാടുകൾ യോഗം ചർച്ച ചെയ്യും. ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാടിന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണ പ്രഖാപിച്ചരുന്നു.

വിഷയത്തിൽ പാർട്ടി നിലപാട് ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയരുന്നു.സർക്കാരിന്റെ പ്രകോപനരമായ നിലപാടുകൾ ബിജെപിയെ സഹായിക്കാനാണെന്നാണ് കെ.പി സി സി യുടെ വിലയരുത്തൽ. സുപ്രീംകോടതിയിൽ നൽകണ്ടേ പുനഃപരിശോധന ഹർജി സംബന്ധിച്ച് വിശദാംശങ്ങളം സമിതി വിലയിരുത്തും. വിഷയവുമായി ബന്ധപ്പെട്ട യുഡിഎഫ് പ്രഖാപിച്ച പ്രചരണ പരിപാടികൾ വിജയിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങളും സമിതി നൽകും. വൈകുന്നേരം 7 ന് ഇന്ദിര ഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.