“കൊലപാതകരാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, സി.പി.എമ്മിനെ ജനങ്ങളുടെ കോടതി വിചാരണ ചെയ്യും” : കെ സുധാകരന്‍

Jaihind Webdesk
Thursday, February 14, 2019

കൊലപാതക രാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. കണ്ണൂർ മട്ടന്നൂരിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബിന്‍റെ ജീവൻ തട്ടിയെടുത്ത സി.പി.എമ്മിനെ ജനം ഇല്ലാതാക്കും. പിണറായി വിജയന്‍റെ ഭരണം അക്രമികളെ സഹായിക്കാൻ വേണ്ടിയാണ്. ഇതുപോലെ ഭരണം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി വേറെ ഇല്ല. കൊലപാതക രാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അക്രമങ്ങളുടെ വക്താക്കളായ സി.പി.എമ്മിനെ ജനങ്ങളുടെ കോടതി വിചാരണ ചെയ്യും. ബി.ജെ.പിക്കെതിരെ പോരാടാൻ സി.പിമ്മെന്ന അവരുടെ പ്രചാരണം ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിച്ചത് പോലെയാണ്. മലബാറിൽ മുസ്ലീങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിച്ച പാർട്ടിയാണ് സി.പി.എം എന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.[yop_poll id=2]