കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് ഇന്ന് കണ്ണൂരിൽ

Jaihind News Bureau
Friday, January 17, 2020

കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് ഇന്ന് കണ്ണൂരിൽ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും, രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും മതേതരത്വവും തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിലും പ്രതിഷേധിച്ച് കെ.പിസി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി നേതൃത്വം നൽകുന്ന രാഷ്ട്രരക്ഷാ മാർച്ച് ഇന്ന് നടക്കും. മാർച്ച് ഉച്ചയ്ക്ക് 2.30ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമാപന പൊതുസമ്മേളനം കർണാടക മുൻ ജലസേചന വകുപ്പ് മന്ത്രി ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകകക്ഷിനേതാക്കളും മത-സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും സമാപന പരിപാടിയിൽ സംബന്ധിക്കും.