മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽപെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ വീണ്ടും വഴിവിട്ട നിയമന നീക്കം. ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനത്തിന് സ്വകാര്യ ബാങ്ക് ജീവനക്കാരനേയും സർക്കാർ ക്ഷണിച്ചു. വിവാദങ്ങളെ തുടർന്ന് KTജലീലിന്‍റെ ബന്ധു രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീപിന്റെ നിയമനം നേരത്തെ വിവാദമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലാതെ മന്ത്രി ബന്ധുവിനെ KSMFDC ജനറൽ മാനേജറായി നിയമിച്ചത് വലിയ വിവാദമായി. ഇതോടെ KT അദീപ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ച് ഒഴിഞ്ഞു. ഈ തസ്തികയിലേക്കുള്ള പുതിയ നിയമന നടപടികളിലാണ് മറ്റൊരു സ്വകാര്യ ബാങ്ക് ജീവനക്കാരനെ ഉൾപ്പെടുത്തിയത്. ഇയാൾ ഉൾപ്പടെ 9 പേരെയാണ് വ്യാഴാഴ്ച നടക്കുന്ന അഭിമുഖത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള സമിതിയെ നോക്കുകുത്തിയാക്കിയാണ് KSMFDC യിൽ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഇന്റർവ്യൂവിന്സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഷിഞ്ജുവിനെ സർക്കാർ ക്ഷണിച്ചിട്ടുള്ളത്. ബന്ധുനിയമന വിവാദത്തോടെ Ep ജയരാജന് മന്ത്രി സ്ഥാനം നഷ്ടമായതിനെ തുടർന്നാണ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ MD, CEO, GM തസ്തികകളിലേക്ക് നിയമനം നടത്താൻ പ്രത്യേക സമിതി രൂപീകരിച്ചത്. Gen Mgr തസ്തികയിലേക്ക് സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഇന്‍റർവ്യുവിന് ക്ഷണിച്ച് ഒരിക്കൽകടി ചട്ടത്തെ വെല്ലുവിളിച്ചിരിക്കുകയാണ് സർക്കാർ. പല കാരണങ്ങളാൽ 10 അപേക്ഷകൾ നിരസിച്ചപ്പോഴാണ് സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥൻ ഷിഞ്ജുവിനേയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ ഇന്‍റർവ്യൂവിന് ക്ഷണിച്ചിരിക്കുന്നത്. ഇതിനിടെ മന്ത്രി KT ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തിയ KSMFDC MD V.K അക്ബറിനെ സർക്കാർ പുറത്താക്കി. തുടർന്നാണ് 4 തവണ മാറ്റി വെച്ച ജനറല്‍ മാനേജര്‍ തസ്തികയിേലേക്കുള്ള അഭിമുഖം വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.