പ്രളയ ദുരന്തം : ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും

Jaihind Webdesk
Friday, August 31, 2018

പ്രളയ ദുരന്തത്തിൽ ജസ്റ്റിസ് ചിദംബരേശന് വന്ന ഒരു കത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കത്ത് ഹർജിയായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണൊണ് കത്തിലെ ഉള്ളടക്കം. പ്രളയം നേരിടുന്നതിൽ സർക്കാറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുത്.