തിരുവനന്തപുരത്ത് കനത്ത മഴ; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

Jaihind Webdesk
Saturday, November 3, 2018

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.

അതിശക്തമായ മഴയാണ് രാത്രി മുതൽ തിരുവനന്തപുരത്ത് ലഭിക്കുന്നത്. ഇതേത്തുടർന്ന് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകൾ തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തുലാവർഷം എത്തി എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പരക്കെ ലഭിക്കുന്നത്.