എ ആർ ക്യാംപിലെ പൊലീസുകാരന്‍റെ ആത്മഹത്യ : മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍

Jaihind News Bureau
Tuesday, August 20, 2019

കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയിൽ മുൻ ഡെപ്യൂട്ടി കമാന്‍റന്‍റ് എൽ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.  ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.  കേസിലെ മറ്റു പ്രതികൾക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കുമാറിന്‍റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടി സ്വീകരിക്കണമെന്ന് കുമാറിന്‍റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു