നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ; ഇരുവരും കുറ്റം സമ്മതിച്ചു

Jaihind Webdesk
Wednesday, July 3, 2019

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ. എസ് ഐ കെ.എ.സാബുവും സിവിൽ പോലീസ് ഓഫീസർ സജീവ് ആന്‍റണിയും ആണ് അറസ്റ്റിലായത്. രാജ്കുമാറിന്‍റെ കൊലപാതകത്തിൽ ഡിവൈഎസ്പി എസ്പി അടക്കമുള്ള ഉന്നത പോലീസുകാരുടെ പങ്കിനെ പറ്റി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എസ് ഐ യെ അറ്‌സറ്റ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നത്. ഡ്രൈവർ നിയാസ് ഒളിവിലാണ്.

ഇതിനിടെ കുഴഞ്ഞു വീണ എസ്.ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

ജയില്‍ ഡിജിപി  ഋഷിരാജ് സിംഗ് ഇന്ന് പീരുമേട് ജയില്‍ സന്ദര്‍ശിക്കും.