നെടുങ്കണ്ടം ഉരുട്ടിക്കൊല : എസ്‌ഐ സാബുവിന് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി

Jaihind News Bureau
Tuesday, August 13, 2019

Rajkumar

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പറഞ്ഞ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നാണ് മജിസ്‌ട്രേറ്റിന്‍റെ റിപ്പോര്‍ട്ട്. കസ്റ്റഡിമരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായും ചൂണ്ടിക്കാട്ടി.