നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ വകുപ്പുതല നടപടി; 31 പൊലീസുകാരെ സ്ഥലം മാറ്റി

Jaihind Webdesk
Wednesday, August 7, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പോലീസിൽ കൂടുതൽ വകുപ്പുതല നടപടി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ 31 പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

കസ്റ്റഡി കൊലപാതകത്തിൽ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്ത ജൂൺ 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 31  പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആകെയുണ്ടായിരുന്ന 52 പോലീസുദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ തുടരുന്നത്. നെടുങ്കണ്ടത്തിന് സമീപമുള്ള സ്റ്റേഷനുകളായ കട്ടപ്പന, കമ്പം മേട്, വണ്ടൻമേട് എന്നിവിടങ്ങളിൽ നിന്നുമായി ഇരുപത്തി ആറ് ഉദ്യോഗസ്ഥരെയാണ് നെടുങ്കണ്ടത്തേക്ക് നിയമിച്ചത്.

നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഉൾപ്പെടെ എഴുപേർ കേസിൽ റിമാന്‍ഡിലാണ്. ഇതോടെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പായി. റിമാന്‍ഡിൽ കഴിയുന്ന മുൻ എസ്.ഐ.കെ.എ സാബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എസ്.പി കെ.ബി.വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും[yop_poll id=2]