നെടുംങ്കണ്ടം ഉരുട്ടിക്കൊല : അന്വേഷണം ഗതി മാറ്റാൻ ഭരണകക്ഷി നീക്കം; നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ജുഡീഷ്യൽ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്ന്

Jaihind Webdesk
Saturday, July 13, 2019

Peerumed-Custody-murder-case

നെടുംങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം ഗതി മാറ്റാൻ ഭരണകക്ഷി നീക്കം. ചോദ്യം ചെയ്യലും അറസ്റ്റും എസ്ഐക്ക് താഴെയുള്ളവരില്‍ മാത്രം ഒതുങ്ങുന്നതും ദുരൂഹതയുണർത്തുന്നു. അതിനിടെ, ജുഡീഷ്യൽ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. രാജ്കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു. അടക്കം ചെയ്ത സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തും.

പോലീസിന്‍റെ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കുമാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഒതുക്കാൻ നീക്കം. എസ് പി അടക്കമുള്ള ഉന്നതരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടും എസ്‌ഐക്ക് താഴെയുള്ള നാല് പോലീസുകാരിൽ മാത്രം നടപടിയൊതുകുകയാണ്.അതേസമയം സംഭവസമയത്ത് നെടുംങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരിയെ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇതിനോടകം മനുഷ്യാവകാശ കമ്മീഷൻ. ജയിൽ എഡിജിപി, ക്രൈംബ്രാഞ്ച് എന്നീ വകുപ്പ് അധികാരികൾക്ക് കസ്റ്റഡി കൊലപാതകം ബോധ്യപെട്ടിട്ടും നടപടി ഇല്ലാത്തതാണ് ദുരൂഹത ഉണർത്തുന്നത്. ഭരണകക്ഷി സ്വാധീനമാണ് ഇതിന്‍റെ പിന്നിൽ എന്നാണ് ആരോപണം.

ദുരൂഹ സാഹചര്യങ്ങളില്‍ കുമാർ കൊല്ലപെട്ടിട്ടും കൊല്ലപ്പെട്ട ആളുടെ കുടുംബത്തെ സന്ദർശിക്കാനോ അവര്‍ക്ക് നീതി ലഭ്യമാക്കാനോ വനിതാ കമ്മീഷൻ ഇടപെടാത്തതും രാഷ്ട്രീയം നോക്കിയാണെന്നും ആരോപണം ഉയരുന്നു.

രാജ് കുമാറിന്‍റെ കൊലപാതകത്തിൽ, ജില്ലയിലെ എൽഡിഎഫ് എംഎൽഎമാരോ മന്ത്രിമാരോ കേസിൽ അഭിപ്രായം പറയാത്തതും ദുരൂഹതയാണ്.