നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 13, 2019

Ramesh-Chennithala

രാജ്കുമാറിന്‍റെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര വീഴ്ച ഉള്ളതുകൊണ്ടാണ് ജുഡീഷ്യൽ കമ്മീഷൻ റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . സംഭവത്തിൽ സി.ബി.ഐ  അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കു. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ നിരന്തരമായ കൊലപാതകങ്ങളുടെയും  തിരോധനങ്ങളുടെയും നിജസ്ഥിതി കണ്ടെത്തുന്നതിലും അന്വേഷണം നടത്തുന്നതിലും പരാജയപ്പെട്ട പോലീസിന്‍റെ  അനാസ്ഥയ്ക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പത്തനംതിട്ട എസ്.പി ഓഫീസ് മാർച്ച്‌  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് എസ്.പി ഓഫീസിന് കുറച്ച് അകലെയായി പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങൾ, പാർട്ടി നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.