മുഹമ്മദ് ആസാദ്, ശ്രീജിത്ത്, റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, ജയേഷ്, വൈശാഖ് എന്നീ പൊലീസുകാരെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. കുമാറിനെ ജാതീയമായി ആക്ഷേപിച്ചു,  സഹപ്രവര്‍ത്തകര്‍ മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് എസ്.പി പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ നടപടികള്‍ ഉണ്ടാവുമെന്നും എസ്.പി അറിയിച്ചു.