നെടുങ്കണ്ടം കസ്റ്റഡി മരണം : അഞ്ച് പൊലീസുകാരെയും ഒരു ഹോം ഗാർഡിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു

Jaihind News Bureau
Tuesday, February 18, 2020

Nedumkandam-custodymurdercase

 

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാർഡിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ സി.ബി റെജിമോൻ, സിവിൽ പൊലീസ് ഓഫീസര്‍മാരായ എസ് നിയാസ്, സജീവ് ആന്‍റണി, ഹോംഗാർഡ് കെ.എം ജെയിംസ്, സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ ജോർജ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ റോയി പി വർഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഒന്നാം പ്രതി മുൻ എസ്.ഐ കെ.എ സാബുവിനെ സി.ജെ.എം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.