രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീപോസ്റ്റ് മോർട്ടം ചെയ്യും

Jaihind News Bureau
Monday, July 29, 2019

Rajkumar

നെടുംങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീപോസ്റ്റ് മോർട്ടം ചെയ്യും. രാവിലെ 10 മണിയോടെ മൃതദേഹം പുറത്തെടുക്കും. കാഞ്ഞിരപള്ളി താലൂക്കാശുപത്രിയിലാകും റീപോസ്റ്റ് മോർട്ടം നടത്തുക. രാജ് കുമാർ കൊല്ലപ്പെട്ട് 38 ദിവസങ്ങൾക്ക് ശേഷമാണ് റീ പോസ്റ്റ്‌മോർട്ടം. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.