നെടുങ്കണ്ടം ഉരുട്ടിക്കൊല : രാജ് കുമാറിന്‍റെ കുടുംബാംഗങ്ങൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങും

Jaihind Webdesk
Monday, July 15, 2019

രാജ് കുമാറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുക, ഇടുക്കി പൊലീസ് മേധാവിയായിരുന്ന കെ.ബി വേണുഗോപാലിനെ കേസിൽ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുടുംബാംഗങ്ങൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കും. ഇത് സംബന്ധിച്ച് നാളെ തിരുവനന്തപുരത്ത് ജനകീയ സമിതി രൂപികരിക്കും. കുമാറിന്‍റെ മാതാവ് കസ്തൂരി, ഭാര്യ വിജയ, മക്കൾ, തുടങ്ങിയവരാണ് സമരത്തിൽ പങ്കെടുക്കുക. ബുധനാഴ്ച മുതൽ സമരം തുടങ്ങാനാണ് തീരുമാനം.