പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 3, 2019

Ramesh-Chennithala

തിരുവനന്തപുരം: തൃശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിരിക്കെ മലപ്പുറം സ്വദേശി രഞ്ജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട അറസ്റ്റിലായ രഞ്ജിത്തിനെ മരിച്ച നിലയില്‍ ആണ് എക്‌സൈസ് സംഘം ആശുപത്രിയിലെത്തിച്ചത്. അതോടൊപ്പം ഇയാളുടെ ആന്തരികാവയവങ്ങള്‍ക്കും തലക്കും ക്ഷതമേറ്റിരുന്നുവെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ഈ യുവാവിന്‍റെ മരണത്തിന് ഉത്തരാവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണത്തിന് മാത്രമെ കഴിയുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.